vottuvandi

കൊല്ലം: ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിംഗ് മെ​ഷീ​നു​കൾ വാ​ഹ​ന​ത്തി​ന​ക​ത്ത് സ​ജ്ജ​മാ​ക്കി എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി സ്വീ​പ്പി​ന്റെ വോ​ട്ടു​വ​ണ്ടി ജി​ല്ല​യിൽ പ്ര​യാ​ണം ആ​രം​ഭി​ച്ചു. ക​ള​ക്‌​ടറേ​റ്റിൽ നി​ന്നാ​രം​ഭി​ച്ച ആ​ദ്യ​യാ​ത്ര ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സർ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്​ടർ ബി. അ​ബ്​ദുൽ നാ​സർ ഫ്‌​ളാ​ഗ് ഒഫ് ചെ​യ്​തു.
എ​ന്റെ വോ​ട്ട്, എ​ന്റെ അ​വ​കാ​ശം, ഞ​ങ്ങ​ളും വോ​ട്ട് ചെ​യ്യും എ​ന്നി​ങ്ങ​നെ​യു​ള്ള സ​ന്ദേ​ശ​വാ​ക്യ​ങ്ങ​ളോ​ടെ​യാ​ണ് വാ​ഹ​നം ജി​ല്ല മു​ഴ​വൻ സ​ഞ്ച​രി​ക്കു​ക. ബാ​ല​റ്റ് യൂ​ണി​റ്റ്​​, കൺ​ട്രോൾ യൂ​ണി​റ്റ്​​, വി.വി. പാ​റ്റ് എ​ന്നി​ങ്ങ​നെ വോ​ട്ടെ​ടു​പ്പി​ന് പോ​ളിം​ഗ് സ്റ്റേ​ഷ​നിൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ വാ​ഹ​ന​ത്തി​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​തുജ​ന​ങ്ങൾ​ക്ക് കൊ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് വാ​ഹ​ന​ത്തിൽ ക​യ​റി വോ​ട്ടിം​ഗ് രീ​തി പ​രി​ച​യ​പ്പെടാം. സ്ഥാ​നാർത്ഥി​ക​ളു​ടെ പേ​രും ചി​ഹ്നവും ഒ​ഴി​വാ​ക്കി അ​ക്ഷ​ര​മാ​ല​യാ​യാ​ണ് മെ​ഷീ​നു​ക​ളിൽ രേ​ഖപ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തു​ടർ ദി​വ​സ​ങ്ങ​ളിൽ ക​ലാ​കാ​ര​ന്മാ​രെ​യും സാ​മൂ​ഹ്യ പ്ര​വർ​ത്ത​ക​രെ​യും ഉൾ​പ്പെ​ടു​ത്തി വോ​ട്ടു വ​ണ്ടി​യു​ടെ പ്ര​യാ​ണം നാ​ട്ടി​ലാ​കെ നി​റ​യും.
തി​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്​ടർ സി.എ​സ്​​. അ​നിൽ, ജൂ​നി​യർ സൂ​പ്ര​ണ്ട് അ​ജി​ത്ത് ജോ​യി, സ്വീ​പ് ഉ​ദ്യോ​ഗ​സ്ഥർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.