photo
ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശിവരാത്രി സമ്മേളനം പന്മന ആശ്രമത്തിലെ സ്വാമി നിത്യ സ്വരൂപാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിവരാത്രി സമ്മേളനം സംഘടിപ്പിച്ചു. ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വാർഷികത്തിന്റെയും ആലുവ അദ്വൈതാശ്രമത്തിൽ സർവമതസമ്മേളനം സംഘടിപ്പിച്ചതിന്റെയും ഓർമ്മയ്ക്കായാണ് ശിവരാത്രി സമ്മേളനം സംഘടിപ്പിച്ചത്. പന്മന ആശ്രമത്തിലെ സ്വാമി നിത്യസ്വരൂപാനന്ദ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രകമ്മിറ്റി അംഗം ടി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മാതൃവേദി പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ, സെക്രട്ടറി സുഭദ്രാ ഗോപാലകൃഷ്ണൻ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടറി ആർ. ഹരീഷ്, വി. ചന്ദ്രാക്ഷൻ, കെ. സുധാകരൻ, ബി.എൻ. കനകൻ, തയ്യിൽ തുളസി, ശാന്താ ചക്രപാണി, അപ്പിളി രാജേന്ദ്രൻ, സുധ ടീച്ചർ, പ്രസന്ന വത്സല എന്നിവർ പ്രസംഗിച്ചു.