maram
ചാത്തന്നൂർ പാലവിള പുലിക്കോട്ട് വയൽ നികത്തി വച്ചുപിടിപ്പിച്ച അക്കേഷ്യാവനം മുറിച്ചുമാറ്റുന്നു

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ പുലിക്കോട്ട് ഏലായിലെ ഏക്കർ കണക്കിന് കൃഷിഭൂമി നികത്തി സ്വകാര്യവ്യക്തി വളർത്തിയെടുത്ത അക്കേഷ്യാവനം മുറിച്ചുമാറ്റി. ഭൂമി പൂർവസ്ഥിതിയിലാക്കണമെന്ന് കാട്ടി പഞ്ചായത്ത് അധികൃതർ ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന്റെ കാലാവധി ഈ മാസം 15ന് അവസാനിക്കാനിരിക്കെയാണ് ഭൂവുടമ സ്വന്തം ചെലവിൽ ഇന്നലെ മരങ്ങൾ മുറിച്ചുനീക്കിയത്.

പുലിക്കോട്ട് ഏലാ കേന്ദ്രീകരിച്ച് നടക്കുന്ന വയൽ നികത്തലിനെ സംബന്ധിച്ച് 'കേരളകൗമുദി' കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ വാർത്തയെ തുടർന്നാണ് പഞ്ചായത്ത്, റവന്യൂ അധികൃതരുടെ ഇടപെടലുണ്ടായത്. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ വാർത്തയിലെ യാഥാത്ഥ്യം ബോധ്യപ്പെട്ടതോടെ മരങ്ങൾ നീക്കം ചെയ്ത് വയൽ പൂർവസ്ഥിതിയിലാക്കാൻ നോട്ടീസ് നൽകുകയായിരുന്നു.