iravipuram

കൊല്ലം: മയ്യനാട് ഗ്രാമപഞ്ചായത്തും 24 കോർപ്പറേഷൻ ഡിവിഷനുകളും ചേർന്നതാണ് ഇരവിപുരം നിയമസഭാ മണ്ഡലം. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ, ആർ.എസ്.പി, ബി.ഡി.ജെ.എസ് തുടങ്ങിയ പാർട്ടികൾക്ക് മണ്ഡലത്തിൽ സ്വാധീനമുണ്ട്. 2016ൽ എൽ.ഡി.എഫിന്റെ എം. നൗഷാദാണ് ഇരവിപുരത്ത് നിന്ന് നിയമസഭയിലെത്തിയത്. ഇത്തവണ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ കളത്തിലിറങ്ങിക്കഴിഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥിയും വരും ദിവസങ്ങളിൽ രംഗത്തെത്തുന്നതോടെ ഇരവിപുരത്ത് അങ്കം കൊഴുക്കും.

 മണ്ഡലത്തിൽ

ഗ്രാമപഞ്ചായത്ത്: മയ്യനാട്

നഗരസഭാ ഡിവിഷനുകൾ: കയ്യാലയ്ക്കൽ, വാളത്തുംഗൽ, ഇരവിപുരം, ആക്കോലിൽ, തെക്കുംഭാഗം, കൊല്ലൂർവിള, തെക്കേവിള, ഭരണിക്കാവ്, മുണ്ടയ്ക്കൽ, ഉദയമാർത്താണ്ഡപുരം, പട്ടത്താനം, കന്റോൺമെന്റ്, വടക്കേവിള, അമ്മൻനട, അയത്തിൽ, പള്ളിമുക്ക്, മണക്കാട്, പാലത്തറ, പുന്തലത്താഴം, കിളികൊല്ലൂർ, പാൽകുളങ്ങര, കോളേജ് ഡിവിഷൻ, കോയിക്കൽ, കല്ലുംതാഴം

 ആദ്യ തിരഞ്ഞെടുപ്പ്: 1957ൽ

 ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്: പി. രവീന്ദ്രൻ (സി.പി.ഐ)

 2016ൽ തിരഞ്ഞെടുക്കപ്പെട്ടത്: എം. നൗഷാദ് (സി.പി.എം)

 ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ: പി.രവീന്ദ്രൻ, അബ്ദുൾ റഹീം, ആർ.എസ്. ഉണ്ണി, വി.പി. രാമകൃഷ്ണപിള്ള, പി.കെ.കെ. ബാവ, എ.എ. അസീസ്, എം. നൗഷാദ്

 രണ്ടുതവണ വിജയിച്ചവർ: പി. രവീന്ദ്രൻ, ആർ.എസ്. ഉണ്ണി, വി.പി. രാമകൃഷ്ണപിള്ള, എ.എ. അസീസ്

മന്ത്രിമാരായവർ: ആർ.എസ്. ഉണ്ണി, വി.പി. രാമകൃഷ്ണപിള്ള, പി.കെ.കെ. ബാവ

 പ്രമുഖ സമുദായങ്ങൾ: ഈഴവ, മുസ്ലീം, ക്രിസ്ത്യൻ, നായർ

 2016ലെ മത്സരചിത്രം

എം. നൗഷാദ് (സി.പി.എം)

എ.എ. അസീസ് (ആർ.എസ്.പി)

ആക്കാവിള സതീക്ക് (ബി.ഡി.ജെ.എസ്)

അയത്തിൽ റസാക്ക് (എസ്.ഡി.പി.ഐ)

മുഹമ്മദ് ഇസ്മയിൽ (പി.ഡി.പി)

മനോജ് (സ്വതന്ത്രൻ)

ബി. വിനോദ് (എസ്.യു.സി.ഐ)

 വിജയിച്ച സ്ഥാനാർത്ഥിയും വോട്ടും

എം. നൗഷാദ് (സി.പി.എം): 65,392

ഭൂരിപക്ഷം: 28,803

 പ്രമുഖ സ്ഥാനാർത്ഥികളും വോട്ടും

എ.എ. അസീസ് (ആർ.എസ്.പി): 36,589

ആക്കാവിള സതീക്ക് (ബി.ഡി.ജെ.എസ്): 19,714

ആകെ വോട്ട് ചെയ്തവർ: 1,24,971

വോട്ടിംഗ് ശതമാനം: 73.40