photo
വിദ്യാർത്ഥികൾക്കുള്ള ബോധവത്കരണ സെമിനാറിൽ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ത്രേസ്യ എ. ജോൺ ക്ലാസെടുക്കുന്നു

കരുനാഗപ്പള്ളി: ആനന്ദരാജൻ ഗ്രന്ഥശാലയും സ്കൂൾ പി.ടി.എ കമ്മിറ്റിയും സംയുക്തമായി കുട്ടികളുടെ പരീക്ഷപ്പേടി അകറ്റുന്നതിന്റെ ഭാഗമായി എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് അഴീക്കൽ ഗവ. ഹൈസ്കൂളിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ത്രേസ്യാ എൻ. ജോൺ ക്ലാസ് നയിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് മനോജ് ലക്ഷ്മണൻ അദ്ധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്യാംകുമാർ, ശ്രീജ, സുധി ശങ്കരൻ, ഡി. പ്രസാദ്, എസ്. അനിൽകുമാർ, യു. ബിനു എന്നിവർ സംസാരിച്ചു.