കരുനാഗപ്പള്ളി : എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മേഖലാ കൺവെൻഷനുകൾക്ക് തുടക്കമായി. കരുനാഗപ്പള്ളി വെസ്റ്റ് മേഖലാ കൺവെൻഷൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി ആർ. രാമചന്ദ്രൻ, ജെ. ഹരിലാൽ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ആർ. രവി, കെ. എസ്. ഷറഫുദ്ദീൻ മുസ്ലിയാർ, എം. ഷാജി, പടിപ്പുര ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു. ജെ. ഹരിലാൽ (പ്രസിഡന്റ്), അബ്ദുൾസലാം (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. കുലശേഖരപുരം പടിഞ്ഞാറ് മേഖലാ കൺവെൻഷൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. പി. ഉണ്ണി അദ്ധ്യക്ഷനായി. മുരളി, പി.കെ. ബാലചന്ദ്രൻ, സി. രാധാമണി, എ. അനിരുദ്ധൻ, ഡി. രാജൻ, നാസർ, രവീന്ദ്രൻ പിള്ള, സുഗതൻ, വസന്ത രമേശ്, ദീപ്തി രവീന്ദ്രൻ, മിനിമോൾ നിസാം തുടങ്ങിയവർ സംസാരിച്ചു. പി. ഉണ്ണി (പ്രസിഡന്റ് ), മുരളി (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. കരുനാഗപ്പള്ളി വടക്ക് മേഖലാ കൺവെൻഷൻ പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവീൺ മണയ്ക്കൽ അദ്ധ്യക്ഷനായി. മുഹമ്മദ് കുഞ്ഞ്, ബി. ശ്രീകുമാർ, കെ. രവീന്ദ്രൻ, ജി. സുനിൽ, ബി .സജീവൻ, കോട്ടയിൽ രാജു, അബ്ദുൽ സലാം അൽഹന തുടങ്ങിയവർ സംസാരിച്ചു. പ്രവീൺ മണക്കൽ (പ്രസിഡന്റ്), മുഹമ്മദ് കുഞ്ഞ് (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. പാവുമ്പാ മേഖലാ കൺവെൻഷൻ സി. രാധാമണി ഉദ്ഘാടനം ചെയ്തു. സുരേഷ് അദ്ധ്യക്ഷനായി. കടമ്പാട്ട് ഗോപാലകൃഷ്ണൻ, പി.ബി. സത്യദേവൻ, ജെ. ജയകൃഷ്ണപിള്ള, എസ്. അജയൻ തുടങ്ങിയവർ സംസാരിച്ചു. സുരേഷ് (പ്രസിഡന്റ് ), കടമ്പാട്ട് ഗോപാലകൃഷ്ണൻ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. കല്ലേലിഭാഗം മേഖലാ കൺവെൻഷൻ എം. ഗംഗാധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ആർ. ശ്രീജിത്ത് അദ്ധ്യക്ഷനായി. സന്തോഷ് കുമാർ, പി.കെ. ജയപ്രകാശ്, വി. രാജൻപിള്ള, അഡ്വ. പി. സുരൻ, അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, അജിത്ത് തുടങ്ങിയവർ സംസാരിച്ചു. ആർ. ശ്രീജിത്ത് (പ്രസിഡന്റ്), സന്തോഷ് കുമാർ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. കുലശേഖരപുരം കിഴക്ക് മേഖലാ കൺവെൻഷൻ ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. എച്ച്.എ. സലാം അദ്ധ്യക്ഷനായി. നിസാം, ആർ. സോമൻപിള്ള, എ. നാസർ, വസന്ത രമേശ്, മിനിമോൾ നിസാം, പി. ഉണ്ണി, ഡി. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. എച്ച്.എ. സലാം (പ്രസിഡന്റ്), നിസാം (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. തഴവാ പടിഞ്ഞാറ് മേഖലാ കൺവെൻഷൻ എം. ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ഡി. എബ്രഹാം അദ്ധ്യക്ഷനായി. സുഗതൻപിള്ള, അഡ്വ. ആർ. അമ്പിളിക്കുട്ടൻ, കടത്തൂർ മൻസൂർ, ജഗത് ജീവൻ ലാലി തുടങ്ങിയവർ സംസാരിച്ചു. ഡി. എബ്രഹാം (പ്രസിഡന്റ് ), സുഗതൻ പിള്ള (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. ഓച്ചിറ പടിഞ്ഞാറൻ മേഖലാ കൺവെൻഷൻ എം. ഗംഗാധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സുരേഷ് നാറാണത്ത് അദ്ധ്യക്ഷനായി. ഖാദർ, ആർ. സോമൻപിള്ള, പി.ബി. സത്യദേവൻ, സി. രാധാമണി, സക്കീർ, സിന്ത, ശ്രീദേവി അബ്ദുൽസലാം അൽഹന തുടങ്ങിയവർ പങ്കെടുത്തു. സുരേഷ് നാറാണത്ത് (പ്രസിഡന്റ് ), ഖാദർ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രൻ എല്ലാ കൺവെഷനുകളിലും സംസാരിച്ചു.