ചവറ : ചവറ മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഷിബുബേബി ജോൺ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തെക്കുംഭാഗം മണ്ഡലത്തിലെ കടകമ്പോളങ്ങളിൽ സന്ദർശനം നടത്തി. മേപ്പള്ളിമുക്ക്, മഠത്തിൽ മുക്ക്, നടക്കാവ് എന്നിവിടങ്ങളിൽ പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ, കൺവീനർ അഡ്വ. ജസ്റ്റിൻ ജോൺ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള, ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ, ഭാരവാഹികളായ ദിലീപ് കൊട്ടാരം, സി.ആർ. സുഗതൻ, എൽ. ജസ്റ്റസ്, ഡി.കെ. അനിൽകുമാർ, ചന്ദ്രബാബു, സന്തോഷ്, സോമരാജൻ, സജിമോൻ, അനുരാഗ് അതുൽ തകടിവിള, രജീഷ്, രാജീവൻ, ഉണ്ണിക്കൃഷ്ണൻ, ശരത്ചന്ദ്രപിള്ള, ഉണ്ണിക്കുറുപ്പ്, രാമഭദ്രൻ, മഞ്ജു, രാമകൃഷ്ണപിള്ള, ഷിബു, മധുകാരാണ, പഞ്ചായത്തംഗങ്ങളായ ബേബിമഞ്ജു, മീനാകുമാരി, സന്ധ്യമോൾ എന്നിവർ പങ്കെടുത്തു.