പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ വനിതാസംഘം ശാഖാ ഭാരവാഹികളുടെ മേഖലാ സമ്മേളനം പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഐക്കരക്കോണം, കക്കോട്, വട്ടപ്പട, പ്ലാച്ചേരി ശാഖാ യോഗങ്ങളിലെ ഭാരവാഹികളാണ് പങ്കെടുത്തത്. ഐക്കരക്കോണം ശാഖാ പ്രസിഡന്റ് എസ്. സുബിരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ കൗൺസിലർ കെ.വി. സുഭാഷ് ബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ഐക്കരക്കോണം ശാഖാ സെക്രട്ടറി സുനിൽദത്ത്, കക്കോട് ശാഖാ പ്രസിഡന്റ് കെ. സോമരാജൻ, സെക്രട്ടറി എസ്. ജയപ്രകാശ്, വട്ടപ്പട ശാഖാ പ്രസിഡന്റ് വിജയനാഥ്, സെക്രട്ടറി സന്തോഷ് കുമാർ, പ്ലാച്ചേരി ശാഖാ പ്രസിഡന്റ് ഷിബു, സെക്രട്ടറി സനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.