baby
എൽ.ഡി.എഫ് ഇരവിപുരം മണ്ഡലം സ്ഥാനാർത്ഥി എം. നൗഷാദിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ എം.എ. ബേബി സംസാരിക്കുന്നു

ഇരവിപുരം: കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിന് മതരാഷ്ട്രവാദികൾ, മതതീവ്രവാദ സംഘടനകൾ, അവരുടെ രാഷ്ട്രീയ പാർട്ടികൾ എന്നിവയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുള്ളവരാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. പള്ളിമുക്കിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് ഇരവിപുരം നിയോജക മണ്ഡലം സ്ഥാനാർത്ഥി എം. നൗഷാദിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതവിശ്വാസികളുടെയും വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് എൽ.ഡി.എഫ്. ഇതിന് വിരുദ്ധമായ കള്ളപ്രചാരണ വേലകളെ ജനങ്ങൾ നേരിടണം. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം അറിയണമെങ്കിൽ സർക്കാർ സ്കൂളുകളും ആശുപത്രികളും നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ, പി. രാജേന്ദ്രൻ, എസ്. ജയമോഹൻ, വരദരാജൻ, പ്രസാദ്, ജി. ലാലു, എക്സ്. ഏണസ്റ്റ്, അയത്തിൽ അപ്പുക്കുട്ടൻ, ആദിക്കാട് മനോജ്, സവാദ് മടവൂരാൻ, ബിജു, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.