vishwasam
കേരള പരബ്രഹ്മ പുരാണ പാരായണ കലാ സംഘടനയുടെ തേവലക്കര വില്ലേജ് സമ്മേളനം മുൻ മലയാലപ്പുഴ മേൽശാന്തിയും തേവലക്കര ദേവീക്ഷേത്ര ശാന്തിയുമായ ഓച്ചിറ ബിജു കുമാർ ഉദ്ഘാടനം ചെയ്യുന്നു

ചവറ : പരബ്രഹ്മ പുരാണ പാരായണ കലാസംഘടനയുടെ തേവലക്കര വില്ലേജ് സമ്മേളനം മുൻ മലയാലപ്പുഴ ക്ഷേത്ര മേൽശാന്തിയും തേവലക്കര മേജർ ദേവീക്ഷേത്ര ശാന്തിയുമായ ഓച്ചിറ ബിജുകുമാർ ഗുരു മന്ദിരത്തിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പുരാണ പാരായണക്കാർക്ക് 10,000 രൂപ വെച്ച് അടിയന്തര സഹായം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഘടനയുടെ പ്രസിഡന്റ് സുഭാഷ് കലവറ അദ്ധ്യക്ഷത വഹിച്ചു. തേവലക്കര വിജയകുമാരി, കല്ലട വിമൽ കുമാർ, വിഷ്ണുവിഷ്ണു പ്രഭ, തെക്കോലിൻ വിജയൻ, തേവലക്കര രഘു, മൊട്ടക്കൽ മോഹനൻ, പാലക്കൽ കെ. സുധാകരൻ, അരിനല്ലൂർ രാധാമണി, പാലക്കൽ മണിയമ്മ, അരിനല്ലൂർ കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന് തേവലക്കര വില്ലേജ് കമ്മിറ്റി പ്രസിഡന്റായി കല്ലട വിമൽ കുമാറിനെയും ജന. സെക്രട്ടറിയായി തേവലക്കര വിജയകുമാരിയെയും ട്രഷററായി വിഷ്ണുവിഷ്ണു പ്രഭയെയും തിരഞ്ഞെടുത്തു.