minnal

കൊല്ലം: ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെ ഇടിമിന്നലിന് സാദ്ധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ദൃശ്യമല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കണം.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികളെ കളിക്കാൻ വിടരുത്. ഇടിമിന്നൽ തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ച് ജനലും വാതിലും അടച്ചിടണം.
ലോഹവസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ടെലിഫോൺ ഉപയോഗിക്കരുത്. മിന്നലുള്ളപ്പോൾ കുളിക്കരുത്. ഗൃഹാന്തർഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ വേണം ഇരിക്കാൻ. വൃക്ഷക്കൊമ്പിലിരിക്കുന്നതും ചുവട്ടിൽ നിൽക്കുന്നതും അപകടമാണ്. വാഹനത്തിനുള്ളിലാണെങ്കിൽ തുറസായ സ്ഥലത്ത് നിറുത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കണം. ജലാശയത്തിൽ ഇറങ്ങരുത്. വളർത്ത് മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുതെന്നും കളക്ടർ അറിയിച്ചു.

 പ്രതിരോധിക്കാം ഇങ്ങനെ


1. കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം

2. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കി സർജ്ജ് പ്രൊട്ടക്ടർ

3. മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകണം

4. ആദ്യ 30 സെക്കൻഡ് നിർണായകം