suresh

എഴുകോൺ: ഡ്യൂട്ടിക്കിടെ മലയാളി ബി.എസ്.എഫ് ഇൻസ്പെക്ടർ (ടെക്‌നിക്ക്) മരിച്ചു. കരീപ്ര വാക്കനാട് ഇലയം ഗാന്ധിയത്തിൽ സി.ജി. സുരേഷ് കുമാറാണ് (53) മരിച്ചത്. അസാം ദൂബിരിയിലായിരുന്നു പോസ്റ്റിംഗ്. 11ന് രാവിലെ 10ന് പതിവ് ഡ്രില്ലിന് പങ്കെടുക്കാതിരുന്ന സുരേഷ് കുമാറിനെ തിരക്കി സഹപ്രവർത്തകർ ഓഫീസിൽ വന്ന് നോക്കിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. ഭാര്യ: ഷീല.ജി.സുരേഷ്. മക്കൾ: ഗോകുൽ.എസ്.സുരേഷ്, അഖിൽ.എസ്.സുരേഷ്.