
കൊട്ടാരക്കര: അജ്ഞാത വാഹനം ബൈക്കിലിടിച്ച് പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരിക്ക്. പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ കൊട്ടാരക്കര അവണൂർ - മാമൂട് ജംഗ്ഷനിലാണ് സംഭവം. കൊട്ടാരക്കര ഭാഗത്ത് നിന്നും വന്നതാണ് പ്രസിഡന്റ്. ഇടിച്ച വാഹനം നിറുത്താതെപോയി. റോഡിൽ തലയിടിച്ചു വീണ രാധാകൃഷ്ണനെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് കേസ് എടുത്തു.