roadshow
ഡെന്റിസ്റ്റ് ഡേ ദിനചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മാവേലിക്കര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന

ഓച്ചിറ: ദന്തിസ്റ്റ് ഡേ ദിനചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മാവേലിക്കര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന " ശ്രദ്ധ" റോഡ് ഷോ ഓച്ചിറ എസ്.എച്.ഒ ആർ. പ്രകാശ് ഫ്ലാഗ്ഒഫ് ചെയ്തു. ദന്ത സംരക്ഷണത്തിന്റെ പ്രാദ്ധാന്യത്തെ ഉൾക്കോള്ളിച്ചുകൊണ്ടുള്ള ദൃശ്യങ്ങൾ അടങ്ങിയതായിരുന്നു റോഡ് ഷോ. എെ.ഡി.എ മാവേലിക്കര പ്രസിഡന്റ്‌ ഡോ. രാജേഷ്, സെക്രട്ടറി ഡോ. ശിവകുമാർ, ഡോ. സജീവ്, ഡോ. രഞ്ജിത്, ഡോ. റോബിൻ, ഡോ. ജസീം, ഡോ. രാഖീ , ഡോ. പാർവതി, ഡോ. സോണിയ, ഡോ. വീണ, ഡോ. ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. ഓച്ചിറയിൽ നിന്ന് ആരംഭിച്ച റോഡ്ഷോ കായംകുളം, ഹരിപ്പാട്, ചെന്നിത്തല, മാവേലിക്കര, ചാരുമ്മൂട്, കറ്റാനം, ചൂനാട് വഴി തിരികെ ഓച്ചിറയിൽ സമാപിച്ചു.