കരുനാഗപ്പള്ളി:അസംബ്ളി മണ്ഡത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷ് വോട്ടർമാരെ നേരിൽ കണ്ടു തുടങ്ങി.യു.ഡി.എഫ് പ്രവർത്തകർ സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം മണ്ഡലത്തിൽ ഉടനീളം വ്യാപിച്ചു. ചുവരെഴുത്തുകളും പോസ്റ്റർ പതിക്കലും ഇതിനോടകം തന്നെ പൂർത്തിയായി. സി.ആർ.മഹേഷ് ഇന്നലെ രാവിലെ മുതൽ പ്രവർത്തകരോടൊപ്പം വിവിധ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തി.നീളികുളം പുലിതിട്ട നാഗരാജാ ക്ഷേത്രത്തിലെ പൊങ്കൽ മഹോത്സവത്തിൽ പങ്കെടുത്തു.ചിറ്റുമൂല മുസ്ലിം ജമാഅത്തിലടക്കം നിരവധി പള്ളികളിൽ നിസ്കാര ചടങ്ങിലും പങ്കെടുത്തു.