
കൊല്ലം: മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഗ്രേസ് പ്ലസ് ഓൺലൈൻ ഷോപ്പിയിലൂടെയാണ് ഉത്പന്നങ്ങൾ ലഭിക്കുക. ജില്ലയിലെ വിതരണോദ്‌ഘാടനം വൈ.എം.സി.എ ഹാളിൽ ഓൺലൈൻ ഷോപ്പി എം.ഡി ജോസഫ്.എൻ. ഡൊമിനിക് നിർവഹിച്ചു. സംസ്ഥാന പ്രമോട്ടർമാരായ ഉണ്ണിക്കൃഷ്ണൻ, കാട്ടാക്കട അനിൽ, ഷിജു എന്നിവർ പങ്കെടുത്തു.