vaccine

കൊല്ലം: ആരോഗ്യ പ്രവർത്തകർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പിന്നാലെ മുതിർന്ന പൗരന്മാർക്കുള്ള വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ വാക്സിനേഷനായി മുതിർന്ന പൗരന്മാരും 45നും 59നും ഇടയിൽ പ്രായമുള്ള വിവിധ രോഗങ്ങളുള്ളവരും രജിസ്റ്റർ ചെയ്യേണ്ട മാർഗത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. എൻ.ആർ. റീന, സെക്രട്ടറി ഡോ. രോഹൻ രാജ് എന്നിവർ വിശദീകരിക്കുന്നു.

 രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

1. കോവിൻ ആപ്പ് വഴി പേര് രജിസ്റ്റർ ചെയ്ത ശേഷമേ വാക്സിൻ കേന്ദ്രങ്ങളിൽ പോകാവൂ

2. രജിസ്ട്രേഷന് cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുമ്പോൾ ഒ.ടി.പി ലഭിക്കും
3. ഈ ഒ.ടി.പി നൽകുമ്പോൾ അക്കൗണ്ട് സൃഷ്ടിക്കപ്പെടും
4. അക്കൗണ്ടിൽ പേര്, ജനിച്ച വർഷം, തിരിച്ചറിയൽ രേഖയിലെ നമ്പർ എന്നിവ ചേർക്കണം
5. ഷെഡ്യൂൾ എന്ന ബട്ടൺ അമർത്തി സംസ്ഥാനം, ജില്ല, പിൻ എന്നിവ ചേർക്കണം. തുടർന്ന് സെർച്ച് ചെയ്താൽ വീടിന് അടുത്തുള്ള വാക്സിനേഷൻ ആശുപത്രികൾ കാണാം. ഇവിടെ ലഭ്യമായ ദിവസവും സമയവും ഉണ്ടാകും. അതിൽ സൗകര്യപ്രദമായത് തിരഞ്ഞെടുക്കാം
6. 60 വയസിന് മുകളിൽ പ്രായമുള്ളവർ രജിസ്റ്റർ ചെയ്ത തിരിച്ചറിയൽ കാർഡ് മാത്രം കൊണ്ടു വന്നാൽ മതിയാകും
7. 45 നും 60നും ഇടയിൽ പ്രായമുള്ളവർ രോഗിയാണെന്ന് വ്യക്തമാക്കുന്ന രജിസ്റ്റേർഡ് ഡോക്ടറുടെ സാക്ഷ്യപത്രം കൊണ്ടുവരണം

 വാക്സിൻ ലഭിക്കുന്ന വിവിധ രോഗാവസ്ഥകൾ (45 - 60നും ഇടയിൽ)

1. ഒരു വർഷത്തിനിടെ ഹൃദയസ്തംഭനം അഥവാ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തിയിട്ടുള്ളവർ
2. പോസ്റ്റ് കാർഡിയാക് ട്രാൻസ്‌പ്ലാന്റ് / ലെഫ്ട് വെൻട്രികുലർ അസിസ്റ്റ് ഡിവൈസ്
3. കാര്യമായ ഇടത് വെൻട്രികുലർ സിസ്‌റ്റോളിക് ഡിസ്‌ഫംഗ്ഷൻ
4. ഹൃദയവാൽവിന് മിതമായ /കഠിനമായ തകരാറുള്ളവർ
5. കഠിനമായ/ ഇഡിയോപതിക്‌ പി.എ.എച്ച് ഓടുകൂടിയ കഞ്ജനീറ്റൽ ഹാർട്ട്‌ ഡിസീസ്
6. സി.എ.ബി.ജി കഴിഞ്ഞവർ /പി.ടി.സി.എ/ എം.ഐ ഹൈപ്പർ ടെൻഷൻ / പ്രമേഹം എന്നിവയോട് കൂടിയ കൊറോണറി ആർട്ടറി രോഗം
7. ആൻജെയിന/രക്താതിമർദ്ദം / പ്രമേഹം
8. രക്താതിമർദ്ദം /പ്രേമേഹത്തോടുകൂടി പക്ഷാഘാതത്തിന് ചികത്സയിലുള്ളവർ ( സി.ടി /എം.ആർ.ഐ അനിവാര്യം )
9. രക്താതിമർദ്ദം / പ്രേമേഹത്തോടുകൂടി പൾമണറി ആർട്ടറി ഹൈപ്പർടെൻഷൻ
10. പത്തു വർഷത്തിന് മേൽ പ്രമേഹ രോഗമുള്ളവർ / പ്രമേഹരോഗ സങ്കീർണതകളുള്ളവർ / രക്താതിസമ്മർദ്ദം
11. വൃക്ക / കരൾ /ഹെമറ്റോപോയറ്റിക്സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞവർ / വെയ്റ്റ് ലിസ്റ്റിലുള്ളവർ
12. ഡയാലിസിസിന് വിധയമാകുന്നവർ
13. ദീർഘകാലമായി ഇമ്മ്യൂണോസപ്പ്രസെറ്റ്‌ / കോർട്ടിക്കോ സ്റ്റീറോയിഡ് മരുന്നുകൾ കഴിക്കുന്നവർ
14. സിറോസിസ് ഉള്ളവർ
15. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കഠിനമായ ശ്വാസകോശ രോഗങ്ങൾക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നടത്തിയവർ
16. ലിംഹോമ / ലുക്കീമിയ / മൈലോമ
17. 2020 ജൂലായ് ഒന്നിന് ശേഷം ഏതെങ്കിലും തരം കാൻസർ സ്ഥിരീകരിച്ചവർ, ചികത്സയിലുള്ളവർ
18. സിക്കിൾസെൽ ഡിസീസ് / ബോൺമാരോ ഫെയിലുവർ / എപ്ലസ്റ്റിക് അനീമിയ / തലാസീമിയ മേജർ
19. പ്രൈമറി ഇമ്മ്യുണോ ഡെഫിഷ്യൻസി രോഗങ്ങൾ / എച്ച്.ഐ.വി ഇൻഫെക്ഷൻ
20. ബുദ്ധി വൈകല്യമുള്ളവർ / മസ്കുലാർ ഡിസ്ട്രോഫി / ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയിൽ തകരാർ ഉണ്ടായിട്ടുള്ളവർ / ഉയർന്ന പിന്തുണ- സഹായം ആവശ്യമുള്ള വൈകല്യമുള്ളവർ / ബധിരത, അന്ധത ഉൾപ്പെടെ ഒന്നിലധികം വൈകല്യമുള്ളവർ