ചവറ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻ പിള്ള നവോത്ഥാന സാംസ്കാരിക നായകന്മാരുടെ സ്മൃതി മണ്ഡപങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. പന്മന ആശ്രമത്തിൽ മഠാധിപതി സ്വാമി പ്രണവാനന്ദ തീർത്ഥയുടെ അനുഗ്രഹം വാങ്ങി. ആചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദ , കുമ്പളത്ത് വിജയകൃഷ്ണപിള്ള എന്നിവരുമായി സംസാരിച്ചു. കുറ്റിവട്ടത്ത് അയ്യങ്കാകാളി സന്ദർശിച്ച സ്ഥലത്തെത്തി അയ്യങ്കാകാളി പ്രതിമയിൽ മാലയിട്ടു. സാധുജന പരിപാലന സംഘം ഭാരവാഹികളായ അംബിയിൽ പ്രകാശ്, കെ.സി.അനിൽകുമാർ, ടി.ഭാസ്ക്കരൻ, രാജേന്ദ്രൻ, വാൽസല്യം മോഹനൻ എന്നിവർ സ്വീകരിച്ചു.