sn
ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രതിഭാസംഗമം കോളേജ് പ്രിൻസിപ്പൾ ഡോ. ആർ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രതിഭാസംഗമം കോളേജ് പ്രിൻസിപ്പൾ ഡോ. ആർ. സുനിൽ കുമാർ സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി. വിവേകാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷാജി പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയവും റാങ്കും നേടിയ 33 പ്രതിഭകൾക്ക് ഡോ. ജോൺ പണിക്കർ ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. അംഗപരിമിതർക്കായി സംഘടന സമാഹരിച്ച 2 വീൽച്ചെയറുകൾ സെക്രട്ടറി പി. ബാലചന്ദ്രൻ പ്രിൻസിപ്പലിന് കൈമാറി. യോഗത്തിന് സെക്രട്ടറി പി. ബാലചന്ദ്രൻ സ്വാഗതവും പി.ബി. ഉണ്ണിക്കൃഷണൻ നന്ദിയും പറഞ്ഞു. പൂർവ വിദ്യാർത്ഥികളുടേയും ഭാസ്കർ ഫൗണ്ടേഷന്റേയും സഹായ സഹകരണത്തോടെയാണ് പ്രതിഭാസംഗമം നടത്തിയത്.