കൊല്ലം: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ 85-ാം ശിവജയന്തി ആഘോഷം ആശ്രാമം ശിവജ്യോതി ഭവനിൽ നടന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത് കൊല്ലം ജില്ലയിലാണെന്നും അതിന് കുറവുവരുത്താൻ ആത്മീയ ശാക്തീകരണം മൂലം കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതിനായുള്ള അകക്കണ്ണ് തുറക്കലാണ് നമ്മൾ സ്വീകരിക്കേണ്ട വ്രതമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവരാത്രിയുടെ ആത്മീയരഹസ്യങ്ങളെക്കുറിച്ച് രാജയോഗിനി ബ്രഹ്മാകുമാരി രഞ്ജിനി പ്രസംഗിച്ചു. ബി.കെ. രഘുനാഥൻ സ്വാഗതം പറഞ്ഞു. ബി.കെ. ജ്യോതിർ ബിന്ദു രാജയോഗധ്യാനം അഭ്യസിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് ശിവധ്വജാരോഹണം നിർവഹിച്ചു. സിസ്റ്റർ രഞ്ജിനി എല്ലാ അംഗങ്ങൾക്കും ശിവപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പ്രസാദവിദരണവും നടന്നു.