പരസ്യപ്രചാരണം ആരംഭിച്ചു
കൊല്ലം: ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന്റെ പരസ്യപ്രചാരണം ആരംഭിച്ചു. ഇന്ന് ഇരവിപുരം, തിരുമുക്ക്, കൂട്ടിക്കട, തട്ടാമല, പുത്തൻചന്ത, ചകിരിക്കട, പഴയാറ്റിൻകുഴി മേഖലകളിലെത്തി ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു. ഇടതുസർക്കാരിന്റെ നേട്ടങ്ങളും കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുമാണ് മുഖ്യപ്രചാരണ വിഷയം. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ജനാധിപത്യവിരുദ്ധ പ്രവത്തനങ്ങളും തുറന്നുകാട്ടും.
വ്യാഴാഴ്ച നടന്ന മണ്ഡലം കൺവെൻഷനിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി നിലവിൽ വന്നു. രണ്ടുദിവസം കൊണ്ട് മുഴുവൻ മേഖലാകൺവൻഷനുകളും ചേരും. തുടർന്ന് അടുത്തയാഴ്ച ബൂത്ത് കൺവെൻഷനുകൾ പൂർത്തിയാകും. ചുവരെഴുത്ത് അന്തിമ ഘട്ടത്തിലാണ്. സി.പി.ഐ നേതാവ് പി. ഉണ്ണിക്കൃഷ്ണപിള്ള പ്രസിഡന്റും എക്‌സ് ഏണസ്റ്റ് സെക്രട്ടറിയുമായുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് നിലവിൽ വന്നത്. എസ്. ഫത്തഹുദ്ദീൻ, സവാദ് മടവൂരാൻ, വി. പദ്മനാഭൻ, എസ്. ഗീതാകുമാരി, ജി. ഉദയകുമാർ, ജെ. ഷാഹിദ, കണ്ണനല്ലൂർ ബെൻസ്‌ലി, മണിലാൽ, രാജൻ, എ. ബാലചന്ദ്രൻ, അയത്തിൽ സോമൻ, എൽ. ശശിധരൻ, എസ്. സുന്ദരൻ, സജീവ് സോമൻ, എ. നൗഷാദ്, മേഴ്‌സി ഹെർബർട്ട്, എസ്. സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. എസ്. പ്രസാദ്, പ്രൊഫ. ജി പുരുഷോത്തമൻ, എൻ. ജയലാൽ, എ. പുഷ്പരാജൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്.