
കൊല്ലം: എസ്.എൻ ട്രസ്റ്റ് ഭൂമി കൈയേറുന്നതിനെതിരെ 17ന് കളക്ടറേറ്റ് പടിക്കൽ ആയിരക്കണക്കിന് ശ്രീനാരായണീയർ അണിനിരക്കുന്ന മഹാധർണ നടക്കും. പീരങ്കി മൈതാനത്തിന് സമീപത്തെ എസ്.എൻ ട്രസ്റ്റ് ഭൂമി കൈയേറിയുള്ള നിർമ്മാണ പ്രവർത്തനം അവസാനിപ്പിക്കുക, പട്ടയം അനുവദിച്ചപ്പോൾ കുറവ് വന്ന ഭൂമി എത്രയും വേഗം പതിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
ജില്ലയിലെ പത്ത് എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെ ഭാരവാഹികളും പ്രവർത്തകരും യൂത്ത് മൂവ്മെന്റ്, വനിതാസംഘം, സൈബർ സേന തുടങ്ങിയ പോഷക സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകും ധർണയിൽ പങ്കെടുക്കും. രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ ധർണ ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് എക്സി. അംഗവും ആക്ഷൻ കൗൺസിൽ ചെയർമാനും യൂണിയൻ പ്രസിന്റുമായ മോഹൻ ശങ്കർ അദ്ധ്യക്ഷനാകും.
എസ്.എൻ ട്രസ്റ്റ് ട്രഷററും കുണ്ടറ യൂണിയൻ പ്രസിഡന്റും ആക്ഷൻ കൗൺസിൽ വൈസ് ചെയർമാനുമായ ഡോ. ജി. ജയദേവൻ, കൊല്ലം യൂണിയൻ സെക്രട്ടറിയും ആക്ഷൻ കൗൺസിൽ കൺവീനറും സിംസ് ആശുപത്രി ആക്ടിംഗ് സെക്രട്ടറിയുമായ എൻ. രാജേന്ദ്രൻ, ആക്ഷൻ കൗൺസിൽ കൺവീനറും സിംസ് ആശുപത്രി അഡ്ഹോക്ക് കമ്മിറ്റിയംഗവുമായ അനിൽ മുത്തോടം, കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, ആക്ഷൻ കൗൺസിൽ വൈസ് ചെയർമാനും യൂണിയൻ സെക്രട്ടറിയുമായ എ. സോമരാജൻ, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ്, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, സെക്രട്ടറി കെ. വിജയകുമാർ, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ. പി. അരുൾ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ, കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ, സെക്രട്ടറി ഡോ. പി. കമലാസനൻ, പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, സെക്രട്ടറി ആർ. ഹരിദാസ്, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി, സെക്രട്ടറി ബി. ബിജു, കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ്, ശ്രീനാരായണ എംപ്ലോയീസ് ഫാറം സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, എംപ്ലോയീസ് ഫാറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം ഭാരവാഹികൾ എന്നിവർ സംസാരിക്കും.
ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിനായാണ് പീരങ്കി മൈതാനത്തിനോട് ചേർന്നുള്ള എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കൈയേറാൻ ഗൂഢ നീക്കം നടക്കുന്നത്. ഇതേ സ്ഥലത്തോട് ചേർന്ന് സ്പോർട്സ് കൗൺസിലിന്റെയും നഗരസഭയുടെയും ഭൂമിയുണ്ട്. അവിടെ സ്റ്റേഡിയം നിർമ്മിക്കാനാണ് യഥാർത്ഥത്തിൽ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ റവന്യൂ രേഖകൾ പരിശോധിക്കാതെ എസ്.എൻ ട്രസ്റ്റിന് പതിറ്റാണ്ടുകൾക്ക് മുൻപ് പാട്ടത്തിന് അനുവദിച്ച സ്ഥലം കൂടി കൈയേറി സ്റ്റേഡിയം നിർമ്മിക്കാനാണ് ഇപ്പോഴത്തെ ശ്രമം.