തഴവ: പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു.
ചടങ്ങിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ താക്കോൽദാനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് തഴവ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, കെ.പി.സി.സി സെക്രട്ടറിമാരായ തൊടിയൂർ രാമചന്ദ്രൻ , കെ.ജി .രവി ,ആർ.രാജശേഖരൻ, എൽ.കെ. ശ്രീദേവി, ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാർ, കെ.പി. രാജൻ, എം.എ. ആസാദ്, മായാ സുരേഷ്, ബി .അനിൽകുമാർ എന്നിവർ സംസാരിച്ചു.
സെറിബ്രൽ ഹെമറേജ് ബാധിച്ച് കിടപ്പിലായ പാവുമ്പ വടക്ക് ഹരി മംഗലത്ത് ജയകുമാറിന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകിയത്.