കൊല്ലം: ഹരിശ്രീ പബ്ലിക്കേഷൻസും കടപ്പാക്കട സ്പോർട്സ് ക്ലബ് ഗ്രന്ഥശാലാ സമിതിയും സംയുക്തമായി ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തമസാ ശ്രീകുമാർ രചിച്ച 'വിഷുപ്പൂക്കൾ' എന്ന കവിതാസമാഹാരം എം. മുകേഷ് എം.എൽ.എ പ്രകാശനം ചെയ്തു. ജില്ലാ ആയുർവേദ ആശുപ്രതി റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാജി ജോസ് പുസ്തകം സ്വീകരിച്ചു.
ആറ്റൂർ ശരച്ഛന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സർഗസാഹിതി സംസ്ഥാന പ്രസിഡന്റ് ഗോപിനാഥ് പെരിനാട് പുസ്ത
കാവതരണം നടത്തി. ആർട്ടിസ്റ്റ് കെ.വി. ജ്യോതിലാൽ, മെമ്മറി ട്രൈനറും സൈക്കോളജിസ്റ്റുമായ രാജേഷ് മഹേശ്വർ എന്നിവർ സംസാരിച്ചു. ഹരിശ്രീ പബ്ലിക്കേഷൻസ് ഉടമ ഉണ്ണിക്കൃഷ്ണൻ ഉളിയക്കോവിൽ സ്വാഗതവും തമസാ ശ്രീകുമാർ നന്ദിയും പറഞ്ഞു.