
കൊല്ലം: കലാഭവൻമണി ഫൗണ്ടേഷൻ ഷോർട്ട് ഫിലിം ഫെസ്സിവലിൽ ബഹ്റിൻ പ്രവാസിയായ രഞ്ജിഷ് മുണ്ടയ്ക്കൽ രചനയും സംവിധാനവും നിർവഹിച്ച 'ജാൻവി' എന്ന ഹ്രസ്വ ചിത്രം മികച്ച നടി (ഡോ. രമ്യാ നാരായണൻ), മികച്ച രണ്ടാമത്തെ സംവിധായകൻ (രഞ്ജിഷ് മുണ്ടയ്ക്കൽ), മികച്ച ചമയം (ലളിതാ ധർമ്മരാജ്) എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കി. ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് ചെയർമാനും സംവിധായകരായ എം. പത്മകുമാർ, സുന്ദർദാസ്, കണ്ണൻ താമരക്കുളം, ടോം ഇമ്മട്ടി, എ.ആർ. ബിനുരാജ്, സ്റ്റീഫൻ ദേവസ്യ എന്നിവർ ജൂറി അംഗങ്ങളുമായ പാനലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്നായി 24 ഓളം പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.