photo

കുണ്ടറ: സാമൂഹിക സേവന രംഗത്തെ മികവിന് ഈസ്റ്റേൺ ഗ്രൂപ്പ് ഏർപ്പെടുത്തിയ ഭൂമിക അവാർഡ് കൊല്ലം കുണ്ടറ സ്വദേശിനി ഡോ.പി.എസ്. നന്ദയ്ക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. പിങ്ക് ഹാർട്ട് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഇന്ത്യൻ സിവിൽ സർവീസ് ആസ്പിരന്റ്സ് വെൽഫെയർ അസോസിയേഷന്റെയും സ്ഥാപകയാണ് ഡോ. നന്ദ. ഹോമിയൊപ്പതിയിലെ ഗവേഷണത്തിന് നാഷണൽ അവാർഡും ലഭിച്ചിരുന്നു. കൊവിഡ് കാലത്ത് നടത്തിയ സാമൂഹ്യ പ്രവർത്തനം, ആരോഗ്യ പ്രവർത്തനം എന്നിവ വിലയിരുത്തിയാണ് ഭിന്നശേഷിക്കാരിയായ നന്ദയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കൊച്ചിയിൽ നടന്ന അവാർഡുദാന ചടങ്ങിൽ ലഫ്ടനന്റ് കമാൻഡർ ദർശിത, ഈസ്റ്റേൺ പ്രോഡക്ട് ഡെവലപ്പ്മെന്റ് ഹെഡ് ശിവപ്രിയ എന്നിവർ പങ്കെടുത്തു.