sathyshelan
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ ഡി.സി.സിയിൽ നടന്ന വി. സത്യശീലൻ അനുസ്മരണം കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളത്തിലെ അടിസ്ഥാന തൊഴിലാളി വർഗത്തെ കോൺഗ്രസിനൊപ്പം നിറുത്തുന്നതിന് സ്വന്തം ജീവിതം സമർപ്പിച്ച നേതാവായിരുന്നു വി. സത്യശീലനെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വി. സത്യശീലൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ. എ. ഷാനവാസ്ഖാൻ, പി. രാജേന്ദ്രപ്രസാദ്, ജി. രതികുമാർ, സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, നെടുങ്ങോലം രഘു, കെ.ജി. രവി, മുനമ്പത്ത് വഹാബ്, ആദിക്കാട് മധു, എസ്. സുഭാഷ്, പെരിനാട് മുരളി, കെ. മധുലാൽ, ബാബുജി പട്ടത്താനം തുടങ്ങിയവർ സംസാരിച്ചു യൂണിയൻ വർക്കിംഗ് പ്രസിഡന്റ് മംഗലത്ത് രാഘവൻ നായർ സ്വാഗതവും ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ നന്ദിയും പറഞ്ഞു.