കൊല്ലം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു എൻ.എസ് സഹകരണ ആശുപത്രി ഏരിയാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എ. രമേശ് ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്ന് സമാപിക്കും. 12 യൂണിറ്റുകളിൽ നിന്നായി 152 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന എക്സി. അംഗം എസ്. ഗോപകുമാർ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി വി. സത്യൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജെ. ബിജുകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ. പ്രദീപ്, ട്രഷറർ പി. ഷിബു, എ.എസ്. മനോജ്, ഡി. ദിനേശ്കുമാർ എന്നിവർ സംസാരിച്ചു.
ആർ. വർഷ, ആർ. അനുരൂപ്, എൽ. അനിത, ജിജി രാജ് എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. അനൂപ് രക്തസാക്ഷി പ്രമേയവും എസ്.അനില അനുശോചന പ്രമേയവും അവതരിപ്പിച്ചു. അൻഷാദ് കൺവീനറായി പ്രമേയ കമ്മിറ്റിയും അഭിലാഷ് കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും കെ.എസ്. സവിത കൺവീനറായി മിനിറ്റ്സ് കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഇന്ന് രാവിലെ 9ന് മികവ് 2021 ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. മധുസൂദനൻ ആദരിക്കും. ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, യൂണിയൻ ജില്ലാ സെക്രട്ടറി എ. പ്രദീപ് എന്നിവർ അനുമോദിക്കും.11 മുതൽ പ്രതിനിധി സമ്മേളനം തുടരും.