പുനലൂർ: തൊഴിലാളി വർഗത്തിന്റെയും പശ്ചിമ ഘട്ടത്തിലെയും ഭാഷാ സംഗമ ഭൂമിയായ ആര്യങ്കാവിലും തെന്മലയിലും പര്യടനം നടത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി.എസ് .സുപാലിന് ആവേശകരമായ സ്വീകരണമാണ് നാട്ടുകാർ നൽകിയത്.
ഇന്നലെ രാവിലെ 9ന് ആര്യങ്കാവ് പഴയ ചെക്ക്പോസ്റ്റ് ജംഗ്ഷനിൽ എത്തിയ സ്ഥാനാർത്ഥിയെ കർഷകരും ലോഡിംഗ് തൊഴിലാളികളും യുവജനങ്ങളും വ്യാപാരികളുമടങ്ങുന്ന വൻ ജനാവലിയാണ് സ്വീകരിച്ചത്. തുടർന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായി ആര്യങ്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രം ജംഗ്ഷൻ, ആർ.ഓ, പാലരുവി, ഇടപ്പാളയം, കഴുതുരുട്ടി, തെന്മല, തെന്മല ഡാം, പത്തേക്കർ, ഒറ്റക്കൽ, പാറക്കടവ്, ഉറുകുന്ന്, ഉറുകുന്ന് കോളനി , എം.എൻ, ഇടമൺ -34, ഇടമൺ ഗവ.എൽ.പി.എസ്, യു.പി.എസ്, ഇടമൺ സത്രം തുടങ്ങിയ ജംഗ്ഷനുകളിൽ എത്തിയ സ്ഥാനാർത്ഥി കന്നി വോട്ടർമാർ ഉൾപ്പടെയുള്ളവരെ നേരിൽ കണ്ട് വോട്ട് തേടി. വിദ്യാർത്ഥികളും യുവാക്കളും ചുവന്ന ഷാൾ അണിയിച്ചാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ, തെന്മല ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമീളകുമാരി, നസിയത്ത് ഷാനവാസ്, ഇടത് മുന്നണി നേതാക്കളായ ആർ.പ്രദീപ്, വി.എസ്.സോമരാജൻ, ബിനുമാത്യു, പി.ബി.അനിൽമോൻ,പി.രാജു, ആർ.മോഹനൻ, ഇ.ഷംസുദ്ദീൻ, അജിതപ്രദീപ്, ശ്രീദേവി പ്രകാശ്, തടിക്കാട് ഗോപാലകൃഷ്ണൻ, എ.ജോസഫ് തുടങ്ങിയ നിരവധി നേതാക്കൾ സ്ഥാനാർത്ഥിക്കാെപ്പം എത്തിയിരുന്നു