കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ലെങ്കിലും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചുവരെഴുത്ത്. രാമൻകുളങ്ങര മേടയിൽ മുക്കിന് സമീപം ഇലങ്കത്ത് ക്ഷേത്രത്തിനടുത്താണ് ചുവരെഴുതിയത്. കൈപ്പത്തി ചിഹ്നവും ചുവരെഴുത്തിനൊപ്പം ചേർത്തിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ബിന്ദുകൃഷ്ണ തന്നെയാണ് സ്ഥാനാർത്ഥിയെന്ന നിലയിലാണ് ചില കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തനം. തൊട്ടടുത്തുള്ള മറ്റൊരു മതിലിലും ഇത്തരത്തിൽ ചുവരെഴുത്ത് തുടങ്ങിയെങ്കിലും പാതിവഴിയിൽ നിറുത്തിയ നിലയിലാണ്. ചിഹ്നം വരയ്ക്കുകയും ബിന്ദു എന്ന് പൂർണമാകാത്ത നിലയിൽ എഴുതുകയും ചെയ്തിട്ടുണ്ട്.