temble
ശാസ്താം പടിക്കൽ ശിവപാർവതി ക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോത്സവത്തിന് കൊടിയേറ്റുന്നു

പത്തനാപുരം: പിറവന്തൂർ ശാസ്താംപടിക്കൽ ശിവപാർവതി ക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാൽ കുമരകത്തിന്റെയും ക്ഷേത്രം മേൽശാന്തി വി.കെ.സുഭാഷ് കേശവിന്റെയും ക്ഷേത്രം ശാന്തി വി.ബി.പ്രഭാസിന്റെയും മുഖ്യകാർമ്മിക

ത്വത്തിലാണ് തൃക്കൊടിയേറ്ര് നടന്നത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വി.വി.ബാബുരാജ്, സെക്രട്ടറി ടി.അജികുമാർ ഖജാൻജി ഡി.രാജു എന്നിവർ നേതൃത്വം നൽകി. 19ന് രാവിലെ 6 ന് മഹാഗണപതി ഹോമം 6.30ന് പൊങ്കാല മഹോത്സവം 20 ന് രാവിലെ 11ന് ഉത്സവബലി. 21 ന് രാത്രി 7.30 മുതൽ പള്ളിവേട്ട എഴുന്നെള്ളിപ്പ്,​ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി കൈലാസ കുന്നിലെ മലങ്കാവിലെത്തി വിശേഷാൽ പൂജകൾക്ക് ശേഷം തിരികെ ക്ഷേത്രത്തിലെത്തും. രാത്രി 10 മുതൽ മലങ്കാവിൽ പടയണി. 22 ന് മീനത്തിരുവാതിര നാളിൽ രാവിലെ 5.30 ന് നിർമ്മാല്യ ദർശനം. 6 ന് വിശേഷാൽ മഹാഗണപതി ഹോമം വൈകിട്ട് 4ന് എഴുന്നള്ളത്ത് ഘോഷയാത്ര.ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കോണുമൂല ക്ഷേത്രം വഴി പിറവന്തൂർ ഗുരു മന്ദിരത്തിലെത്തി തിരികെ ക്ഷേത്രത്തിൽ സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്സവ ചടങ്ങുകൾ നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.