
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് പുതിയകാവിലെ മത്സ്യമാർക്കറ്റിലെത്തി മത്സ്യത്തൊഴിലാളികളെയും പൊതു ജനങ്ങളെയും നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളികൾ തിരഞ്ഞെടുപ്പിൽ കെട്ടി വെയ്ക്കുന്നതിനുള്ള പണം സി.ആർ. മഹേഷിന് നൽകി. തുടർന്ന് പുതിയകാവിലെ ഓട്ടോ സ്റ്റാൻഡിലെത്തി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് വിവിധ കടകമ്പോളങ്ങളും വിവാഹ സ്ഥലങ്ങളും സന്ദർശിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.