കുണ്ടറ: നാഷണൽ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ എസ്.എൻ.എസ് എം.എച്ച്.എസ്.എസിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പാറംകോട് ബിജു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, പ്രൊഫ. ആർ. ശ്രീപ്രസാദ്, എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് ആർ. പ്രദീപ് കുമാർ, ഫെറ്റോ ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, എ.ബി.വി.പി ജില്ലാ സെക്രട്ടറി അരുൺ വി. കുമാർ, കെ.എസ്. ദിലീപ് കുമാർ, എ. അനിൽകുമാർ, ആർ. ശിവൻപിള്ള, പ്രമോദ് ജി. കൃഷ്ണൻ, ഡോ. ജയചന്ദ്രൻ , ആർ. സന്ധ്യാകുമാരി തുടങ്ങിയവർ സംസാരിച്ചു.
പ്രഥമാദ്ധ്യാപക - അദ്ധ്യാപ നിയമനങ്ങൾ വേഗത്തിലാക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ സംബന്ധിച്ച് ധവളപത്രം ഇറക്കുക, ജില്ലാ കേന്ദ്രങ്ങളിൽ എല്ലാ വിഷയത്തിനും മൂല്യനിർണയ കേന്ദ്രങ്ങൾ തുടങ്ങുക, അദ്ധ്യാപകരുടെ പ്രൊബേഷൻ ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.