പുനലൂർ: കുണ്ടറ മണ്ഡലത്തിൽ ബി.ഡി.ജെ.എസിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ വനജ വിദ്യാധരന് പുനലൂരിൽ സ്വീകരണം നൽകി.ബി.ഡി.ജെ.എസ് പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് ഏരൂർ സുനിൽ, പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആർച്ചൽ ശ്രീകുമാർ, മണ്ഡലം ജനറൽസെക്രട്ടറി അഞ്ചൽ കൃഷ്ണൻ കുട്ടി, പുനലൂർ മുനിസിപ്പൽ സമിതി നേതാക്കളായ മണിക്കുട്ടൻ, ഗീത തുളസി, അജയൻ, ഏരൂർ പഞ്ചായത്ത് സമിതി സെക്രട്ടറി സ്വാമി രാജൻ തുടങ്ങിയവർ സ്വീകരണ യോഗത്തിൽ സംസാരിച്ചു.