
കൊല്ലം: മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും കേരളത്തിലെ ഏക വനിതാ ഡി.സി.സി അദ്ധ്യക്ഷയുമായ ബിന്ദുകൃഷ്ണയ്ക്ക് അവർ ആവശ്യപ്പെട്ട സീറ്റ് നൽകാതിരിക്കുന്നത് നീതിനിഷേധമാണെന്ന് കെ.പി.സി.സി. സെക്രട്ടറിയും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എൽ.കെ. ശ്രീദേവി പറഞ്ഞു. നേതൃത്വത്തിന്റെ നടപടി സ്ത്രീകൾക്കിടയിൽ യു.ഡി.എഫിനെതിരായ വ്യാപക പ്രതിഷേധത്തിന് ഇടയാക്കുമെന്നും അവർ പറഞ്ഞു.