polling

കൊല്ലം: ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിൽ ഇത്തവണ 40 മാതൃകാ പോളിംഗ് സ്റ്റേഷനുകൾ തീരുമാനിച്ചു. എല്ലാ പോളിംഗ് ബൂത്തുകളിലും കുടിവെള്ളം, വൈദ്യുതി, ഫർണിച്ചർ തുടങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ച സൗകര്യങ്ങളെല്ലാം ഉള്ളപ്പോൾ അധിക സൗകര്യങ്ങൾ സജ്ജമാക്കിയവയാണ് മാതൃകാ ബൂത്തുകൾ. സാധാരണ സംവിധാനങ്ങൾക്ക് പുറമെ വോട്ട് ചെയ്യാനെത്തുന്നവർക്ക് കുടിവെള്ളം, വിശ്രമസ്ഥലം, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി റാംപ്, വീൽച്ചെയർ എന്നിവ മാതൃകാ ബൂത്തുകളുടെ സവിശേഷതയാണ്. സ്ഥലസൗകര്യം കൂടുതലുള്ള ഇടങ്ങളിൽ പന്തൽ സൗകര്യവും ഏർപ്പെടുത്തും. പ്രത്യേകമായി ഇത്തരം കേന്ദ്രങ്ങൾ അലങ്കരിക്കുന്നുമുണ്ട്.