c

ചവറ: ചവറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ സന്ദർശനം നടത്തി. ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ ആശങ്കകൾ തൊഴിലാളികൾ അദ്ദേഹവുമായി പങ്കുവെച്ചു. ചവറ പഞ്ചായത്തിലെ കൊട്ടുകാട്, സൊസൈറ്റിമുക്ക്, ഭരണിക്കാവ്, താന്നിമൂട്, ശക്തികുളങ്ങര മുക്കാട് തുരുത്ത്, നീണ്ടകര, പരിമണം, പുത്തൻതുറ ബേക്കറി ജംഗ്ഷൻ, എ.എം.സി ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. സേവ്യർ മത്യാസ്, അൽഫോൺസ് ഫിലിപ്പ്, രാജ്‌മോഹൻ, അനിൽ ജോൺ, സുനിൽ ലോറൻസ്, യേശുദാസ്, അഡ്വ. വിഷ്ണുമോഹൻ, സാബു നടരാജൻ, പുഷ്പരാജൻ, സുഭാഷ്‌ കുമാർ, ശിവൻകുട്ടി, കലവറ സുഭാഷ്, കാരയിൽ അശോകൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.