flag

മിന്നിത്തിളങ്ങി കൊടിതോരണങ്ങൾ


കൊല്ലം: തിരഞ്ഞെടുപ്പ് വിപണിയിൽ അന്യസംസ്ഥാന ഡിജിറ്റൽ പ്രചാരണ വസ്തുക്കൾ മിന്നിത്തിളങ്ങുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ, തോരണങ്ങൾ, എൽ.ഇ.ഡി ബൾബുകൾകൊണ്ട് നിർമ്മിച്ച ചിഹ്നങ്ങൾ തുടങ്ങിയവയാണ് വിപണിയിൽ സ്ഥാനം പിടിച്ചത്.

തമിഴ്നാട്ടിലെ ശിവകാശി, മധുര എന്നിവിടങ്ങളിൽ നിന്നാണ് ഇവ കൂടുതലായി എത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള ഡിജിറ്റൽ പ്രിന്റ് ചെയ്ത കൊടികൾ വർഷങ്ങൾക്ക് മുൻപേ തന്നെ വിപണി കീഴടക്കിയിരുന്നു. എന്നാലിപ്പോൾ ന്യൂജെൻ തന്ത്രങ്ങളാണ് സജീവമാകുന്നത്.

ചിഹ്നങ്ങൾ പതിച്ച റിഫ്ളക്ടീവ് ജാക്കറ്റ്, തൊപ്പി തുടങ്ങിയവയും വിപണിയിൽ ലഭ്യമാണ്. ഓർഡർ അനുസരിച്ച് സ്ഥാനാർത്ഥികളുടെ ചിത്രം പ്രിന്റ് ചെയ്ത് നൽകുന്ന ടീഷർട്ട് മുതൽ ലോഹ നിർമ്മിത ചെസ്റ്റ് ബാഡ്ജ്, മോതിരങ്ങൾ, ടാഗുകൾ, കൈകളിൽ ധരിക്കുന്ന റിസ്റ്റ് ബാൻഡുകൾ, സ്ഥാനാർത്ഥിയുടെയോ പാർട്ടി ചിഹ്നത്തിന്റെയോ ടാറ്റൂ സ്റ്റിക്കറുകൾ എന്നിവയും ലഭ്യമാണ്.

''

പ്രചാരണ സാമഗ്രികൾ തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. ഇതിന് ആവശ്യക്കാരും ഏറെയാണ്.

വ്യാപാരികൾ

 വില: 10 - 1,000 രൂപ