home-guard

കൊല്ലം: പൊരിവെയിലും പൂഴിക്കാറ്റും സഹിച്ച് നടുറോഡിൽ ജോലി ചെയ്യുന്ന ജില്ലയിലെ ഹോം ഗാർഡുകൾക്ക് ഇനിയും ഫെബ്രുവരിയിലെ വേതനം ലഭിച്ചില്ല. ശമ്പള വിതരണത്തിനുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാൻ വൈകിയതാണ് പ്രശ്നം.

ജോലി പൊലീസിനൊപ്പമാണെങ്കിലും ഹോംഗാർഡുമാരുടെ വേതനത്തിന്റെ ഉത്തരവാദിത്തം ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്കാണ്. ഇന്നും നാളെയും ബാങ്ക് പണിമുടക്ക് കൂടിയായതോടെ അടുത്ത ദിവസങ്ങളിൽ ശമ്പളം കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായി. നേരത്തെ എല്ലാ മാസത്തിന്റെയും ആദ്യ ആഴ്ചയിൽ വേതനം ലഭിച്ചിരുന്നു. ഇത്തവണ എല്ലാവർക്കും ശമ്പളം വിതരണം ചെയ്യാനുള്ള തുക ഫയർഫോഴ്സിന്റെ പക്കൽ ഇല്ലായിരുന്നു. ഉള്ള തുക കൊണ്ട് തിരുവനന്തപുരത്തെ വേതനം വിതരണം ചെയ്തു. ബാക്കി തുക കഴിഞ്ഞ ദിവസമാണ് സർക്കാർ കൈമാറിയത്.

 ഹോം ഗാർഡ്

ജില്ലയിൽ: 200 പേർ

വനിതകൾ: 2 (ഈ മാസം ജോലിയിൽ പ്രവേശിച്ചു)

ദിവസവേതനം: 765 രൂപ

ഫെബ്രുവരി മുതൽ: 780 രൂപ