pongala-ctnr
ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിൽ സമൂഹ പൊങ്കാല

ചാത്തന്നൂർ: കൊവിഡ് മാനദണ്ഡം പാലിച്ച് ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിൽ സമൂഹ പൊങ്കാല ആരംഭിച്ചു. ഉത്സവത്തോടനുബന്ധിച്ച് മുൻ വർഷങ്ങളിൽ വെളുത്തവാവിന് ചന്ദ്ര പൊങ്കാലയായിരുന്നു പതിവ്. ഇത്തവണ ഉത്സവദിവസങ്ങളിൽ രാവിലെയും വൈകിട്ടും പത്തുപേർക്ക് വീതം കൊവിഡ് മാനദണ്ഡം പാലിച്ച് പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.