kozhikunju

 തട്ടിപ്പുമായി വീണ്ടും തമിഴന്മാർ

ചാത്തന്നൂർ: കറുപ്പും വെളുപ്പും ഇവ ഇടകലർന്നും നിറങ്ങളിലുള്ള കോഴിക്കുഞ്ഞുങ്ങൾ വേസ്റ്റ്ബോർഡ് മറയ്ക്കുള്ളിൽ കീയോ കീയോ കരഞ്ഞ് വട്ടം ചുറ്റുന്നു, നിലത്ത് കൊത്തിപ്പെറുക്കുന്നു. 'വർഷത്തിൽ മുന്നൂറ് മുട്ടയിടുന്ന ഗിരിരാജ കോഴിയാക്കും' എന്ന കച്ചവടക്കാരനായ വാക്കുകൾകൂടിയാകുമ്പോൾ ആരും വാങ്ങിപ്പോകും.

അഞ്ചെണ്ണം നൂറു രൂപ. രണ്ട് സെറ്റ് വാങ്ങിയാൽ രണ്ട് കോഴിക്കുഞ്ഞ് ഫ്രീ, എന്നുകൂടിയാകുമ്പോൾ ആവശ്യക്കാരുടെ തിക്കും തിരക്കുമായി. നിമിഷങ്ങൾക്കുള്ളിൽ കച്ചവടം കാലി. വീട്ടിലെത്തിച്ച് ദിവസങ്ങൾക്കുള്ളിൽ കറുത്ത കോഴികളെല്ലാം വെള്ളയാകും. മൂന്നുമാസം കഴിയുന്നതോടെ ഒന്നുകൂടി അറിയാം എല്ലാം പൂവൻകോഴികൾ. കോഴിയെ വിറ്റവർ അപ്പോഴേയ്ക്കും സംസ്ഥാനം വിട്ടിരിക്കും.

 ഡൈയടിച്ച് കറുപ്പിക്കും

തമിഴ്നാട്ടിലെ നാമക്കലിൽ മുട്ടക്കോഴി ഫാമുകളിൽ നിന്നും ഇറച്ചിക്കോഴി ഫാമുകളിൽ നിന്നുമാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. മുട്ടവിരിഞ്ഞ് ഒന്നാം ദിവസം തന്നെ പൂവനെയും പിടയെയും വേർതിരിക്കും. പിടക്കോഴിക്കുഞ്ഞുങ്ങളെയും മുട്ടക്കോഴികളിൽ ഇണ ചേർക്കുന്നതിന് മികച്ച പൂവൻകുഞ്ഞുങ്ങളെയും തരംതിരിക്കും. ബാക്കിയുള്ളവയെ കൊന്നുകളയാൻ ഏജൻസിയെ ഏൽപ്പിച്ച് പണം നൽകും. മഞ്ഞ നിറത്തിലുള്ള ഈ പൂവൻ കുഞ്ഞുങ്ങളെ കേരളത്തിലെത്തിച്ച് ഹെയർ ഡൈ ഉപയോഗിച്ച് കറുപ്പിച്ച് ഗിരിരാജൻ കോഴിയെന്ന പേരിലാണ് വിറ്റഴിക്കുന്നത്.

 വില: അഞ്ചെണ്ണം: 100 രൂപ

 പത്തെണ്ണം വാങ്ങിയാൽ: 2 എണ്ണം ഫ്രീ