c

ചാത്തന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കും. പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ, കല്ലുവാതുക്കൽ ഗവ. എൽ.പി.എസ്, ചാത്തന്നൂർ സെന്റ് ജോർജ് യു.പി.എസ്, മൈലക്കാട് പഞ്ചായത്ത്‌ യു.പി.എസ്, പരവൂർ കൂനയിൽ ആയിരവില്ലി യു.പി.എസ് എന്നിവിടങ്ങളിലാണ് മാതൃകാ പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ള സൗകര്യങ്ങൾക്ക് പുറമേ ഭിന്നശേഷിക്കാർക്കും വയോധികർക്കും വിശ്രമസ്ഥലം, വീൽച്ചെയർ, കുടിവെള്ളം, വെയിൽ ഏൽക്കാതിരിക്കാൻ പന്തലുകൾ എന്നിവയും മാതൃകാ പോളിംഗ് സ്റ്റേഷനുകളിലുണ്ടാകും.