photo
കരുനാഗപ്പള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രൻ ഓട്ടോ റിക്ഷാ ഡ്രൈവർമാരോട് വോട്ട് അഭ്യർത്ഥിക്കുന്നു

കരുനാഗപ്പള്ളി: മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രൻ പ്രധാന ജംഗ്ഷനുകളും മാർക്കറ്റുകളും വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ശനി, ഞായർ ദിവസങ്ങളിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സന്ദർശനം നടത്തിയത്. ശനിയാഴ്ച കല്ലുകടവിൽനിന്ന് ആരംഭിച്ച തിരഞ്ഞെടുപ്പ് പര്യടനം ഡ്രൈവർ ജംഗ്ഷനിൽ സമാപിച്ചു. ഇന്നലെ രാവിലെ കല്ലേലിഭാഗം ചാമ്പകടവിൽ നിന്ന് ആരംഭിച്ച പര്യടനം മാരാരിത്തോട്ടത്ത് സമാപിച്ചു. പ്രധാന ജംഗ്ഷനുകളിൽ എല്ലാം എത്തി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. വ്യാപാര സ്ഥാപനങ്ങൾ , ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി. തൊടിയൂരിലെ എൽ.ഡി.എഫ് നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.