ചവറ: യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിനെ വിജയിപ്പിക്കുന്നതിനുള്ള യു.ഡി.എഫ് ചവറ നിയോജക മണ്ഡലം ബൂത്ത് കൺവെൻഷനുകളുടെ ഭാഗമായി കളരി ബൂത്ത് കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി ജർമിയാസ് ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ബൂത്ത് കമ്മിറ്റി ചെയർമാൻ സതീശൻ അദ്ധ്യക്ഷത വഹിച്ചു. കോലത്ത് വേണുഗോപാൽ, ജസ്റ്റിൻ ജോൺ, കോലഞ്ചേരിയിൽ ഷംസുദ്ദീൻ, സി.പി .സുധീഷ് കുമാർ, പന്മന ബാലകൃഷ്ണൻ, എം .പ്രസന്നൻ ഉണ്ണിത്താൻ, ആർ. ജയകുമാർ, ആർ .ഷീല, രാധാകൃഷ്ണപിള്ള, മധു, മാനാമ്പറ അൻസാരി,എസ്. ആർ. കെ. പിള്ള,ഗോപൻ,ബൈജു, സലിം,ഷിബു, കോലത്ത് അനന്ദു എന്നിവർ പ്രസംഗിച്ചു.