udf
യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല പത്തനാപുരം ജനതാജംഗ്ഷനിൽ മത്സ്യ വ്യാപാരികളോട് വോട്ട് അഭ്യർത്ഥിക്കുന്നു

പത്തനാപുരം : യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല പത്തനാപുരത്ത് വോട്ടർമാരെ കാണാൻ എത്തി. പത്തനാപുരം ടൗൺ, തലവൂർ.പുന്നല, കുര്യാട്ടുമല,​ പറങ്കിമാം മുകൾ എന്നിവിടങ്ങളിൽ പാർട്ടി പ്രവർത്തകർക്കൊപ്പമാണ് എത്തിയത്. ഇന്ന് പത്തനാപുരത്ത് വിവിധ പഞ്ചായത്തുകളിൽ മുതിർന്ന നേതാക്കൾക്കൊപ്പം വോട്ടർമാരെ കാണും.18 ന് രാവിലെ 9 ന് ക്രൗൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന നിയോജക മണ്ഡലം സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.