കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ശാഖാതല വനിതാസംഘം പ്രവർത്തകരുടെ യോഗം 'സമന്വയം' യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യുണിയൻ ഒാഫീസിൽ നടന്ന പരിപാടിയിൽ വനിതാസംഘം ചെയർപേഴ്‌സൺ ശോഭനാദേവി അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സിബു വൈഷ്‌ണവ്, വി. സജീവ്, തുളസീധരൻ, യൂണിയൻ കൗൺസിലർമാരായ എസ്. അനിൽകുമാർ, വി. ഹനീഷ്, ജി. ലിബുമോൻ, എസ്. ഷൈബു, പുഷ്പപ്രതാപ്, പ്രിൻസ് സത്യൻ, വനിതാസംഘം കേന്ദ്രസമിതി അംഗം ഷൈലജ രവീന്ദ്രൻ, കൺവീനർ ബി. ഷൈജ, എക്സിക്യുട്ടീവ് അംഗം വനജ രവീന്ദ്രൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. ഷാജി എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ശോഭനാ ദേവി ടീച്ചർ (പ്രസിഡന്റ്), മിനി (വൈസ് പ്രസിഡന്റ്), ഷൈജ ടീച്ചർ (സെക്രട്ടറി), വനജ (ജോ. സെക്രട്ടറി), ബീനാഷാജി (ട്രഷറർ), സുനില, ശശികല, സുബി എ. പണിക്കർ (കേന്ദ്രസമിതി അംഗങ്ങൾ), രാധാമണി, ശ്രീലത, ഷൈലജ, സച്ചു, അനില ഭാസി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.