കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ബൂത്ത് കൺവെൻഷനുകൾ പൂർത്തിയായി. ഒറ്റ ദിവസം കൊണ്ടാണ് ബൂത്ത് കൺവെൻഷനുകൾ സംഘടിപ്പിച്ചത്. ഇന്ന് വൈകിട്ട് 4 മണിക്ക് കോൺഗ്രസ് ഓഫീസിൽ മണ്ഡലം കൺവെൻഷൻ നടത്തും. വി.എം.സുധീരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും. ഒന്നാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി സി.ആർ.മഹേഷ് വിവിധ ഭാഗങ്ങളിലുള്ള കടകമ്പോളങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ഭവന സന്ദർശനവും ആരംഭിച്ചു.