ചവറ: തെക്കുംഭാഗത്തെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ദളവാപുരത്ത് എത്തിയ ഡോ.സുജിത്ത് വിജയൻപിള്ള തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് തേടി. നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിലെത്തി ദളവാപുരം ക്ഷേത്രത്തിന് മുന്നിൽ വച്ച് സ്ഥാനാർത്ഥിയെ നീണ്ടകരയിലേക്ക് സ്വീകരിച്ചാനയിച്ചു. മുൻകാല കോൺഗ്രസ് പ്രവർത്തകനായ മോഹനനെ പാർട്ടി പതാക കൈമാറി ലോക്കൽ കമ്മിറ്റി സെക്രട്ടറി ലതീശൻ സി.പി.എമ്മിലേക്ക് സ്വീകരിച്ചു. തുടർന്ന് അമ്പിളിമുക്ക്, ടാഗോർ നഗർ ,വേട്ടുതറ, നീണ്ടകര പോർട്ട് റോഡ്,ചീലാന്തി മുക്ക്, പരിമണം, എ.എം.സി മുക്ക് ,പുത്തൻതുറ തുടങ്ങിയിടങ്ങളിലെ കടകമ്പോളങ്ങളിൽ കയറി വോട്ട് തേടി. കോർപ്പറേഷൻ പരുതിയിലെ മുക്കാട് ഭാഗത്തെ എല്ലാ തുരുത്തുകളിലും കോർപ്പറേഷൻ പരിതിയിലെ മരുത്തടി, രാമൻകുളങ്ങര, മുക്കാട്ട് ,അരവിള, തിരുമുല്ലവാരം എന്നിവിടങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളും സ്ഥാനാർത്ഥി സന്ദർശിച്ചു.