d
കൊല്ലായ്യിൽ കിണറ്റിൽ വീണ പോത്തിനെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി കരയിലേയ്ക്ക് കയറ്റുന്നു

കടയ്ക്കൽ: മടത്തറ കൊല്ലായ്യിൽ കിണറ്റിൽ വീണ പോത്തിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കൊല്ലായിലിന് സമീപം ഹന്ന മൻസിലിൽ ഷാനവാസിന്റെ പോത്താണ് അയൽവാസിയുടെ 30 അടിയോളം താഴ്ചയുള്ള ആൾ മറയില്ലാത്ത കിണറ്റിൽ വീണത്. കടയ്ക്കൽ ഫയർ ആൻഡ് റസ്കൂ നിലയത്തിൽ നിന്ന് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ബി.എസ്.ലിജു, എസ്. ആർ. ഗിരീഷ് കുമാർ , ആർ. മനോജ്, ടി. ഷിബു,​ ഹോം ഗാർഡ് വി.ആർ.സുരേഷ് കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡിൽ നിന്ന് ഏകദേശം 250 അടിയോളം താഴ്ചയുള്ള പ്രദേശത്തായിരുന്നു കിണർ. ഏണി ,കയർ, ഹോസ് എന്നിവയുമായി വളരെ പ്രയാസപ്പെട്ടാണ് ഈ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഹോം ഗാർഡ് വി.ആർ.സുരേഷ് കുമാറാണ് കിണറ്റിലിറങ്ങിയത്.