പുനലൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത മാസം 6ന് നടക്കാനിരിക്കെ പുനലൂർ മണ്ഡലത്തിലെ പൊളിംഗിന് ആവശ്യമായ വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചു. ഇന്നലെ പുലർച്ചെ 1.30ന് സ്പെഷ്യൽ കണ്ടെയ്നർ ലോറിയിൽ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചത്. മണ്ഡലത്തിലെ 315 പോളിംഗ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ 415 വി.വി.ഫാറ്റ്, 385 കൺട്രോൾ യൂണിറ്റും 385 ബാലറ്റ് യൂണിറ്റും അടങ്ങുന്ന യന്ത്ര സാമഗ്രികളാണ് ഇന്നലെ പുനലൂരിൽ എത്തിച്ചതെന്ന് വരണാധികാരിയായ തെന്മല ഡി.എഫ്.ഒ സൺ അറിയിച്ചു.തുടർന്ന് യന്ത്രങ്ങൾ സ്കൂളിലെ സ്ട്രോംഗ് മുറികളിലാക്കിയ ശേഷം പൊലീസ് കാവലും ഏർപ്പെടുത്തി.മണ്ഡലത്തിലെ പ്രശ്ന ബാധിത ബൂത്തുകളെ സംബന്ധിച്ചുളള റിപ്പോർട്ടുകൾ ഇത് വരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.